വയനാട് ദുരന്ത മേഖലകളിലേ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി എസ്എഫ്ഐ മാടായി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചിട്ടയോട് കൂടിയ പ്രവർത്തനങ്ങളാണ് നടന്നു വന്നത് .
![]() |
വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്ന മാടായി കോളേജിലെ സഖാക്കൾ |
![]() |
ഭാസ്കരൻ പീടികയിലെ കാളിയൻ സ്ക്രാപ്പ് വർക്ക് SFI മാടായി കോളേജ് കളക്ഷൻ സെന്ററിലേക്ക് നൽകിയ അവശ്യ സാധനങ്ങൾ ഏറ്റുവാങ്ങി. |
ദുരന്തമുഖത്തേക്ക് ആവശ്യ സാധനങ്ങൾ എത്തിക്കാനുള്ള നിർദ്ദേശം വന്ന ഉടൻതന്നെ കോളേജ് യൂണിറ്റിൻറെ നേതൃത്വത്തിൽ കളക്ഷൻ സെൻററും വിദ്യാർത്ഥികളോട് കളക്ഷനുമായി സഹകരിക്കണമെന്നുള്ള നിർദ്ദേശവും നൽകാൻ സാധിച്ചു.മുഴുവൻ വിദ്യാർത്ഥികളും എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയുടെ കൂടെ നിന്നു . യൂണിറ്റ് കമ്മിറ്റിക്ക് പറ്റുന്നതിന്റെ പരമാവധി സാധനങ്ങൾ കലക്ട് ചെയ്യുവാനും ചിട്ടയോട് കൂടി അവ തരം തിരിച്ച് കലക്ടറേറ്റിൽ തയ്യാറാക്കിയ കളക്ഷൻ സെൻററിലേക്ക് എത്തിക്കാനും സാധിച്ചു.
Comments
Post a Comment